Posted On
date_range Updated On
date_range ഹരിയാനയിൽ സ്കൂൾ മതിൽ തകർന്ന് ഏഴ് കുട്ടികൾക്ക് പരിക്ക്
ചണ്ഡീഗഡ്: ഹരിയാനയിലെ കർണാൽ ജില്ലയിൽ സ്കൂൾ മതിൽ തകർന്ന് ഏഴ് കുട്ടികൾക്ക് പരിക്കേറ്റു. താരവാരി ഗവൺമെന്റ് സംസ്‌കൃതി പ്രൈമറി സ്‌കൂളിൽ നഗർ കീർത്തന ഘോഷയാത്ര നടക്കുമ്പോൾ കുട്ടികൾ മതിലിനോട് ചേർന്ന് റോഡരികിൽ നിൽക്കുമ്പോഴാണ് സംഭവം.
മതിൽ ഇടിഞ്ഞുവീണ് നിരവധി കുട്ടികൾക്ക് പരിക്കേറ്റു. കുട്ടികളെ ചികിത്സക്കായി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു. ചില കുട്ടികൾക്ക് തലക്കാണ് പരിക്കേറ്റത്. കാലപ്പഴക്കം കാരണമാണ് മതിൽ തകർന്ന് വീണതെന്നാണ് പ്രാഥമിക വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.