Posted On
date_range Updated On
date_range പടക്കവ്യാപാരിയുടെ വീട്ടിൽ സ്ഫോടനം; ആറുപേർ മരിച്ചു
പട്‌ന: ബിഹാറിൽ പടക്കവ്യാപാരിയുടെ വീട്ടിലുണ്ടായ സ്ഫോടനത്തിൽ ആറുപേർ മരിച്ചു. ഖുദായ് ബാഗ് ഗ്രാമത്തിലെ ഷാബിർ ഹുസൈൻ എന്നയാളുടെ വീട്ടിലാണ് സ്ഫോടനം. കെട്ടിടത്തിന്റെ ഒരു ഭാഗം തകരുകയും അവശേഷിക്കുന്ന ഭാഗത്ത് തീപടരുകയും ചെയ്തു. അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുണ്ട്. ഇവരെ പുറത്തെത്തിക്കാൻ ശ്രമം തുടരുകയാണ്.
സ്ഫോടനമുണ്ടായ കെട്ടിടത്തില്‍ നിയമവിരുദ്ധമായി പടക്ക നിര്‍മാണം നടന്നിരുന്നതായി പൊലീസ് പറയുന്നു. സ്ഫോടനത്തിന്‍റെ കാരണം അന്വേഷിക്കുന്നുണ്ടെന്നും ഫൊറൻസിക് ടീമിനെയും ബോംബ് സ്ക്വാഡിനെയും വിളിച്ചുവരുത്തിയിട്ടുണ്ടെന്നും എസ്.പി സന്തോഷ് കുമാർ അറിയിച്ചു. അപകടസമയത്ത് ഒരുമണിക്കൂറോളം തുടര്‍ച്ചയായി പടക്കങ്ങള്‍ പൊട്ടിയിരുന്നതായും പൊലീസ് പറഞ്ഞു. ഗുരുതര പരിക്കേറ്റ എട്ടുപേരെ ഛപ്രയിലെ സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.