1 പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തു​ന്ന മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റി​ന​രി​കെ ഭാ​ര്യ ഉ​ഷ 2 മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കെ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യ കു​മാ​ര സ്വാ​മി​ക്ക​രി​കെ ഭാ​ര്യ അ​നി​ത

ദസറയിൽ മുഖ്യമന്ത്രിക്കൊപ്പം പങ്കാളി; പ്രോട്ടോകോൾ വിവാദം

ബംഗളൂരു: ദസറ ജംബോ സവാരിക്കിടെ ചാമുണ്ഡേശ്വരി ദേവിക്ക് പുഷ്പാർച്ചന നടത്തിയ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഭാര്യ ഉഷയെ ഒപ്പം നിർത്തിയത് പ്രോട്ടോകോൾ ലംഘനം എന്ന് കേന്ദ്ര മന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമിയുടെ ആരോപണം. കുമാര സ്വാമി കർണാടക മുഖ്യമന്ത്രിയായിരുന്ന കാലത്തെ സംഭവം ഉദ്ധരിച്ച് കോൺഗ്രസിന്റെ തിരിച്ചടി. ജംബോ സവാരി സമയത്ത് സുവർണ ഹൗഡയിൽ മുഖ്യമന്ത്രി എന്ന നിലയിൽ കുമാര സ്വാമി പുഷ്പാർച്ചന നടത്തിയപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ അനിത ഒപ്പം നിന്നിരുന്നുവെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്.

കോൺഗ്രസ് ആ പഴയ ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു.നിങ്ങൾ മുഖ്യമന്ത്രിയായിരുന്നപ്പോൾ, സുവർണ്ണ ഹൗഡയിൽ പുഷ്പാർച്ചന നടത്തുമ്പോൾ നിങ്ങളുടെ ഭാര്യ അനിത നിങ്ങളുടെ അരികിൽ നിന്നിരുന്നുവെന്ന് നിങ്ങൾ മറന്നോ? ഡി.കെ. ശിവകുമാറിന്റെ ഭാര്യയാണ് ഹൗഡയിൽ ആദ്യമായി പുഷ്പാർച്ചന നടത്തുന്നതെന്ന് നിങ്ങൾ അവകാശപ്പെടുന്നു, പക്ഷേ 20 വർഷം മുമ്പ് നിങ്ങൾ തന്നെ എഴുതിയ അധ്യായം നിങ്ങൾ മറന്നോ? -കോൺഗ്രസ് അതിന്റെ പോസ്റ്റിൽ ചോദിച്ചു.

Tags:    
News Summary - protocol controversy in Dussehra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.