Posted On
date_range Updated On
date_range രാജസ്ഥാനിൽ സ്വകാര്യബസ് വൈദ്യുത ലൈനിൽ തട്ടി തീപിടിച്ച് ആറുമരണം; 19 പേർക്ക് പരിക്ക്
ജയ്പുർ: രാജസ്ഥാനിൽ സ്വകാര്യബസ് വൈദ്യുത ലൈനിൽ തട്ടി തീപിടിച്ച് ആറുമരണം. 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
രാജസ്ഥാനിലെ ജലോർ ജില്ലയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. മന്ദോറിൽനിന്ന് ബീവറിലേക്ക് നിറയെ യാത്രക്കാരുമായി പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് വഴിതെറ്റി ഉൾഗ്രാമമായ മഹേഷ്പുരയിലേക്കുള്ള വഴിയിെലത്തുകയായിരുന്നു. അവിടെവച്ച് വൈദ്യുത ലൈനിൽ ബസ് തട്ടുകയും തീപിടിക്കുകയുമായിരുന്നു.
ആറുപേർ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. ആറുപേരെ അതീവ ഗുരുതര നിലയിൽ േജാധ്പുരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 13 പേരെ ചെറിയ പരിക്കുകളോടെ ജലോറിലെ ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചതായി ചീഫ് മെഡിക്കൽ ഓഫിസർ ഡോ. എസ്.പി. ശർമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.