മുംബൈ: മഹാരാഷ്ട്രയിൽ ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 1943 പേർക്ക്. 53 പേർ മരിക്കുകയും ചെയ്തു. ഒരു ദിവസമുണ്ടാകുന്ന ഏറ്റവും കൂടിയ മരണമാണ് ഞായറാഴ്ചത്തേത്. ഒരു ദിവസം ഇത്രപേർക്ക് രോഗം സ്ഥിരീകരിക്കുന്നതും ആദ്യമായാണ്.
ഇതോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 22,171 ആയും മരണം 832 ആയും ഉയർന്നു. അഞ്ച് എയർ ഇന്ത്യ പൈലറ്റുമാരും 82 ജയിൽപുള്ളികളും അടക്കം 875 പേർക്കാണ് ഞായറാഴ്ച മുംബൈയിൽ രോഗം സ്ഥിരീകരിച്ചത്. 19 പേർ മരിക്കുകയും ചെയ്തു. ഇതോടെ നഗരത്തിൽ ഇതുവരെയുള്ള കോവിഡ് ബാധിതരുടെ എണ്ണം 13,739 ആയും മരണസംഖ്യ 508 ആയും ഉയർന്നു.
പുണെയിൽ 454 പേർക്കും താണെയിൽ 191 പേർക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. മുംബൈ
നഗരത്തിലെ കോവിഡ് ഹോട്ട്സ്േപാട്ടായ ധാരാവിയിൽ ഞായറാഴ്ച 26 പേർക്ക് രോഗം സ്ഥിരീകരിക്കുകയും രണ്ട് പേർ മരിക്കുകയും ചെയ്തു. 859 ആണ് ധാരാവിയിൽ ഇതുവരെയുള്ള രോഗികളുടെ എണ്ണം. ഇതുവരെ 29 പേർ മരിച്ചു.
നഗരത്തിലെ ആർതർ റോഡ് ജയിലിൽ 81 പേർക്കുകൂടി ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചതോടെ രോഗം ബാധിച്ച ജയിൽപ്പുള്ളികളുടെ എണ്ണം 154 ആയി. 26 ജയിൽ ഉദ്യോഗസ്ഥരും കോവിഡ് ബാധിച്ച് ചികിത്സയിലാണ്. ബൈഖുള ജയിലിൽ ഒരു വനിത തടവുകാരിക്കും കോവിഡ് ബാധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.