Posted On
date_range Updated On
date_range കശ്മീരിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച അഞ്ചു തീവ്രവാദികളെ വധിച്ചു
ശ്രീനഗർ: ജമ്മു-കശ്മീരിലെ മാച്ചിൽ സെക്ടറിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച അഞ്ചു തീവ്രവാദികളെ സുരക്ഷാ സേന വെടിവെച്ചുകൊന്നു. പാക് അധീന കശ്മീരിൽനിന്ന് നിയന്ത്രണ രേഖ വഴി വടക്കൻ കശ്മീരിലെ കുപ്വാരയിലേക്ക് കടക്കാൻ ശ്രമിച്ചവരെയാണ് വെടിവെപ്പിനൊടുവിൽ വധിച്ചത്. ഇവരിൽനിന്ന് ആയുധങ്ങൾ കണ്ടെടുത്തിട്ടുണ്ട്.
കൊല്ലപ്പെട്ടവരെക്കുറിച്ച കൂടുതൽ വിശദാംശങ്ങൾ അന്വേഷിച്ചുവരുകയാണെന്നും പ്രദേശത്ത് സൈനിക നീക്കം തുടരുകയാണെന്നും പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ രാജേഷ് കാലിയ പറഞ്ഞു. നുഴഞ്ഞുകയറാൻ ശ്രമിച്ച 38 തീവ്രവാദികളെ ഇൗ വർഷം സൈന്യം വെടിവെച്ചുകൊന്നിട്ടുണ്ട്. അതിനിടെ, ഉറി സെക്ടറിൽ പാക് സൈന്യം വെടിനിർത്തൽ ലംഘിച്ച് ഇന്ത്യൻ സുരക്ഷാസേനക്കു നേരെ വെടിവെപ്പുനടത്തിയതായി സൈന്യം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.