Posted On
date_range Updated On
date_range മഹാരാഷ്ട്രയിൽ ക്വാറിയിൽ കുടുംബത്തിലെ അഞ്ചുപേർ മുങ്ങിമരിച്ചു
മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ ക്വാറിയിൽ വഴുതി വീണ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മൂന്ന് കുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ച് പേർ മുങ്ങിമരിച്ചു. താനെയിലെ ഡോംബിവാലിക്ക് സമീപമുള്ള സന്ദാപ് ഗ്രാമത്തിൽ ശനിയാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. മീര ഗെയ്ക്വാദ് (55), മരുമകൾ അപേക്ഷ (30), കൊച്ചുമക്കളായ മയൂരേഷ് (15), മോക്ഷ (13), നിലേഷ് (15) എന്നിവരാണ് മരിച്ചത്.
ഗ്രാമത്തിലെ ജലക്ഷാമം കാരണം നാട്ടുകാർ പതിവായി തുണി അലക്കാനായി ക്വാറിയിലാണ് പോയിരുന്നത്. ഇത്തരത്തിൽ വസ്ത്രം അലക്കാനായി പോയ കുടുംബത്തിലെ ഒരു കുട്ടി വെള്ളത്തിലേക്ക് വഴുതി വീണു. അവനെ രക്ഷിക്കാനായിറങ്ങിയ മറ്റ് നാലുപേരുമാണ് മുങ്ങി മരിച്ചതെന്ന് പൊലീസ് പറഞ്ഞു.
മൃതദേഹങ്ങളെല്ലാം പുറത്തെടുത്തുവെന്നും ഡോംബിവാലി പോലീസ് സ്റ്റേഷനിൽ അപകട മരണത്തിന് കേസ് രജിസ്റ്റർ ചെയ്തതായും പൊലീസ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.