കശ്​മീരിൽ തീവ്രവാദികൾ അഞ്ച്​ ഇതരസംസ്ഥാന തൊഴിലാളികളെ വധിച്ചു

ശ്രീ​ന​ഗ​ർ: ജ​മ്മു-​ക​ശ്​​മീ​രി​ലെ കു​ൽ​ഗാം ജി​ല്ല​യി​ൽ ചൊ​വ്വാ​ഴ്​​ച തീ​വ്ര​വാ​ദി​ക​ളു​ടെ ആ​ക്ര​മ​ണ​ത് തി​ൽ അ​ഞ്ച്​ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. ഒ​രാ​ൾ​ക്ക്​ പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ് റ​യാ​ൾ പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​യാ​ണ്.

യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ പാ​ർ​ല​മ​െൻറ്​ അം​ഗ​ങ്ങ​ൾ ക​ശ്​​മീ​ർ സന്ദർശിച്ച ​ദി​ന​ത്തി​ലാ​ണ്​ ആ​ക്ര​മ​ണം. പ്ര​ത്യേ​ക പ​ദ​വി റ​ദ്ദാ​ക്കി​യ ശേ​ഷം ക​ശ്​​മീ​രി​ക​ള​ല്ലാ​ത്ത ട്ര​ക്ക്​ ഡ്രൈ​വ​ർ​മാ​ർ, തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​രെ​യാ​ണ്​ തീ​വ്ര​വാ​ദി​ക​ൾ കാ​ര്യ​മാ​യി ല​ക്ഷ്യ​മി​ടു​ന്ന​ത്.

തി​ങ്ക​ളാ​ഴ്​​ച അ​ന​ന്ത്​​നാ​ഗി​ൽ ട്ര​ക്ക്​ ഡ്രൈ​വ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഇ​യാ​ൾ ഉ​ദ്ധം​പു​ർ സ്വ​ദേ​ശി​യാ​ണ്. ആ​ഗ​സ്​​റ്റ്​ അ​ഞ്ചി​ന്​ ശേ​ഷം ജ​മ്മു-​ക​ശ്​​മീ​രി​ൽ​ കൊ​ല​െ​ച​യ്യ​പ്പെ​ടു​ന്ന നാ​ലാ​മ​ത്തെ ​ഡ്രൈ​വ​റാ​ണ്​ ഇ​യാ​ൾ.

Tags:    
News Summary - 5 Non-Kashmiri Labourers Killed By Terrorists In Jammu And Kashmir's Kulgam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.