മുംബൈയിൽ 10 ആരോഗ്യ പ്രവർത്തകർക്ക്​ കോവിഡ്​; ധാരാവിയിൽ അഞ്ചുപേർക്ക്​ കൂടി രോഗം സ്ഥിരീകരിച്ചു

മുംബൈ: മഹാരാഷ്​ട്രയിൽ ഏറ്റവും കൂടുതൽ കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്​ത മുംബൈയിൽ പത്ത്​ ആരോഗ്യപ്രവർത്തകർക്ക്​ കൂടി രോഗം​ സ്ഥിരീകരിച്ചു. ഭാട്യ ആശുപത്രിയിലെ 10 പേർക്കാണ്​ കോവിഡ്​ പോസിറ്റീവ്​ സ്ഥിരീകരിച്ചത്​. ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട മൂന്ന്​ പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചതോടെ ഇവരെ പരിചരിച്ച നഴ്​സുമാരെ ക്വാറ​ൈൻറനിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവരിൽ നടത്തിയ കോവിഡ്​ പരിശോധനയിൽ പത്തു പേർ പോസിറ്റീവാണെന്ന്​ കണ്ടെത്തി. തുടർന്ന്​ ചികിത്സക്കായി ഇവരെ ആശുപത്രിയിലേക്ക്​ മാറ്റി. ഇതോടെ ഭാട്യാ ആശുപത്രിയിൽ കോവിഡ്​ സ്ഥിരീകരിച്ച ജീവനക്കാരുടെ എണ്ണം 35 ആയി.

ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ അഞ്ചു പേർക്ക്​ കൂടി കോവിഡ്​ 19 സ്ഥിരീകരിച്ചു. ഇതോടെ ധാരാവിയിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ്​ കേസുകളുടെ എണ്ണം 60 ആയി. വൈറസ്​ ബാധയെ തുടർന്ന്​ ഏഴുപേരാണ്​ ഇവിടെ മരിച്ചത്​.

മഹാരാഷ്​ട്രയിൽ കോവിഡ്​ ബാധിച്ചവരുടെ എണ്ണം 2,687 ആയി ഉയർന്നു. സംസ്ഥാനത്ത്​ 160 പേർക്കാണ്​ ജീവൻ നഷ്​ടമായത്​.

Tags:    
News Summary - 5 new Coronavirus positive cases reported in Dharavi - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.