Posted On
date_range Updated On
date_range അഞ്ച് മാസം പ്രായമായ കുഞ്ഞിന്റെ വീട്ടിലെ വാട്ടർ ടാങ്കിൽ നിന്ന് കണ്ടെത്തി; പരസ്പരം പഴിചാരി മാതാപിതാക്കൾ
ലഖ്നോ: ഉത്തർപ്രദേശിലെ ബസ്തിയിൽ അഞ്ച് മാസം പ്രായമായ പെൺകുഞ്ഞിന്റെ മൃതദേഹം വീടിന്റെ വാട്ടർ ടാങ്കിൽ നിന്നും കണ്ടെത്തി. ഞായറാഴ്ചയായിരുന്നു സംഭവം. അഞ്ച് വയസുകാരി കൃഷ്ണയുടെ മൃതദേഹമാണ് വീടിന്റെ മുകൾ നിലയിലുള്ള ടാങ്കിൽ നിന്നും കണ്ടെത്തിയത്.
കുട്ടിയുടെ അച്ഛനും അച്ഛന്റെ സഹോദരിയും മറ്റ് അംഗങ്ങളും ഒരു ചടങ്ങിൽ പങ്കെടുത്ത് തിരിച്ചെത്തിയപ്പോഴാണ് കുഞ്ഞ് മരണപ്പെട്ട വിവരമറിയുന്നത്. കുട്ടിയുടെ അമ്മയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പിതാവിന്റെ ആരോപണം. എന്നാൽ പിതാവിന്റെ കുടുംബമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് അമ്മയുടെ ആരോപണം. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.