Posted On
date_range Updated On
date_range ട്രക്ക് അപകടം: അഞ്ച് അന്തർ സംസ്ഥാന തൊഴിലാളികൾ മരിച്ചു; 15 പേർക്ക് പരിക്ക്
നർസിങ്പുർ: മധ്യപ്രദേശിൽ അന്തർ സംസ്ഥാന തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ട്രക്ക് മറിഞ്ഞ് അഞ്ച് പേർ മരിച്ചു. 15 പേർക്ക് പരിക്കേറ്റു. തലസ്ഥാനമായ ഭോപ്പാലിൽ നിന്ന് 200 കിലോമീറ്റർ അകലെയാണ് ശനിയാഴ്ച രാത്രി അപകടമുണ്ടായത്. ഹൈദരാബാദിൽ നിന്നും മധ്യപ്രദേശിലെ ഝാൻസിയിലേക്കും ഉത്തർപ്രദേശിലേക്കുമുള്ള യാത്രയിലാണ് നർസിങ്പുറിൽ വെച്ച് അപകടമുണ്ടായത്. മാങ്ങ കയറ്റിവരുന്ന ട്രക്കിലായിരുന്നു തൊഴിലാളികളുടെ യാത്ര.
പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുപേരുടെ നില അതീവഗുരുതരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.