Posted On
date_range Updated On
date_range അഞ്ച് ഇന്ത്യൻ മത്സ്യതൊഴിലാളികളെ ശ്രീലങ്കൻ നാവിക സേന പിടികൂടി
ന്യൂഡൽഹി: നാഗപട്ടണം സ്വദേശികളായ അഞ്ച് തമിഴ്നാട്ടുകാരെ ശ്രീലങ്കൻ നാവിക സേന പിടികൂടി. വടക്കൻ ശ്രീലക്ഷയിലെ നെടുംതീവിൽ വെച്ചാണ് ഇവരെ പിടികൂടിയത്. ഇവരുടെ ബോട്ടും ലങ്കൻ നാവിക സേന കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കടലതിർത്തി വേർതിരിച്ചിരിക്കുന്നത് വ്യക്തമല്ലാത്തതിനാൽ ഇരു രാജ്യങ്ങളിലെയും മത്സ്യതൊഴിലാളികൾ അതിർത്തിഭേദിക്കൽ പതിവാണ്.
അതേസമയം തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ശ്രീലങ്കയിൽ നിലവിൽ തടവിലുള്ള എട്ട് തമിഴ്നാട് സ്വദേശികളെ വിട്ടുകിട്ടുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രേ മോദിയോട് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.