ഇറാനിൽ നിന്ന് 44 ഇന്ത്യക്കാരെ കൂടി നാട്ടിലെത്തിച്ചു

മുംബൈ: കോവിഡ് പടർന്നുപിടിച്ച സാഹചര്യത്തിൽ തിരിച്ചെത്താൻ കഴിയാതെ ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ രണ്ടാം സംഘ ത്തെ നാട്ടിലെത്തിച്ചു. നാട്ടിലേക്ക് മടങ്ങാൻ കഴിയാതിരുന്ന ഇവരെ അടിയന്തര നടപടിയുടെ ഭാഗമായാണ് എയർ ഇന്ത്യ വിമാനത ്തിൽ മുംബൈയിൽ എത്തിച്ചത്. ഇവരെ നാവികസേനയുടെ ഗട്കോപാറിലെ നിരീക്ഷണ കേന്ദ്രത്തിൽ എത്തിക്കും.

ഇറാനിൽ കുടുങ്ങിയ ബാക്കി ഇന്ത്യക്കാരെയും രാജ്യത്തെത്തിക്കാൻ ശ്രമം തുടരുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ പറഞ്ഞു.

58 പേരടങ്ങിയ ആദ്യ സംഘത്തെ ചൊവ്വാഴ്ച സൈനിക വിമാനത്തിൽ ഇറാനിൽ നിന്ന് എത്തിച്ചിരുന്നു. ഇറാനിൽ നിന്നുള്ള 120 ഇന്ത്യക്കാരെ നാട്ടിലെത്തിച്ച് രാജസ്ഥാനിലെ ജയ്സാൽമീറിലെ സൈനിക കേന്ദ്രത്തിൽ നിരീക്ഷണത്തിൽ നിർത്തുമെന്ന് പ്രതിരോധ വക്താവ് അറിയിച്ചിരുന്നു.

Tags:    
News Summary - 44 Indian pilgrims evacuated from Iran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.