Posted On
date_range Updated On
date_range ആളുകളിൽ നിന്ന് പണംതട്ടി; ഡൽഹിയിൽ 41കാരൻ അറസ്റ്റിൽ
ന്യൂഡൽഹി: ആളുകളിൽ നിന്ന് പണംതട്ടിയെന്ന പരാതിയിൽ 41കാരൻഅറസ്റ്റിൽ. ഗോപാൽ ദളപതി എന്നയാളെയാണ് ഡൽഹി പൊലീസിന്‍റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്. നിക്ഷേപ പദ്ധതിയുെട പേരിൽ 80 പേരിൽ നിന്നായി എട്ട് കോടി രൂപ തട്ടിെയന്ന പരാതിയിലാണ് നടപടി.
സാകേത് കോടതി സമുച്ഛയത്തിന്‍റെ രണ്ടാം നമ്പർ ഗേറ്റിൽ നിന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്രതി അറസ്റ്റിലായത്.
കേസ് രജിസ്റ്റർ ചെയ്തതോടെ പ്രതി മുങ്ങുകയായിരുന്നു. തുടർച്ചയായി വിലാസങ്ങൾ മാറ്റുകയും താമസ സ്ഥലങ്ങൾ രഹസ്യമാക്കി വെക്കുകയും ചെയ്തു. പ്രതി തന്‍റെ രൂപവും മാറ്റി വന്നിരുന്നു. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പ്രതിയുടെ പശ്ചാത്തലവും ഇയാളുമായി ബന്ധപ്പെട്ട ആളുകളുടെ പ്രവർത്തനങ്ങളും നിരീക്ഷിച്ചു വരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.