നക്സൽബാരി: പശ്ചിമ ബംഗാൾ സിലിഗുരിയിലെ നക്സൽ ബാരി മേഖലയിൽ നിന്ന് നാല് തീവ്രവാദികളെ അറസ്റ്റ് ചെയ്തു. ക്രൈം ഇൻവസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻറാണ്(സി.െഎ.ഡി) നിർമൽ റോയ്, കണ്ടർപ ദാസ്, അധികാരി, ദിപി പ്രസാദ് റോയ് എന്നിവരെ കസ്റ്റഡിയിൽ എടുത്തത്.
നിർമൽ റോയ് ഗ്രേറ്റർ കോക്ബെഹർ ലിബറേഷൻ ഒാർഗനൈസേഷൻ (ജി.സി.എൽ.ഒ) എന്ന പേരിൽ പുതിയ തീവ്രവാദി സംഘടനയാരംഭിച്ചെന്നും ഇതിനെ തുടർന്നാണ് തങ്ങൾ ഇവരെ രഹസ്യമായി പിന്തുടർന്നതെന്നും സിലിഗുരി സി.െഎ.ഡി പറഞ്ഞു.
സായുധ സേനയുണ്ടാക്കി അതിലൂടെ ഗ്രേറ്റർ കോക്ബെഹർ സംസ്ഥാനം സ്ഥാപിക്കലായിരുന്നു ഇവരുടെ ലക്ഷ്യമെന്നും സി.െഎ.ഡി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.