ഇന്ത്യ തിരിച്ചടിച്ചു; നാല് പാക് സൈനിക േപാസ്റ്റുകൾ തകർത്തു
ന്യൂഡല്‍ഹി: നിയന്ത്രണ രേഖക്ക് സമീപം ഇന്ത്യന്‍ സൈന്യം ശനിയാഴ്ച രാത്രി നടത്തിയ തിരിച്ചടിയില്‍ നാല് പാക് പോസ്റ്റുകള്‍ തകര്‍ത്തു. കെരാന്‍ മേഖലയിലായിരുന്നു തിരിച്ചടി. രാത്രി വൈകിയും ഏറ്റുമുട്ടല്‍ തുടരുകയാണ്. പാകിസ്താന്‍െറ ഭാഗത്ത് കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെന്ന് സൈനീക വൃത്തങ്ങള്‍ അറിയിച്ചു.
പാക് സൈന്യത്തിന്‍െറ ആക്രമണത്തില്‍ ഒരു ബി.എസ്.എഫ് ജവാന്‍ കൂടി കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ഇന്ത്യൻ സൈന്യം തിരിച്ചടിച്ചത്. അതിര്‍ത്തിയിലെ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയും പാക് പ്രകോപനം തുടരുകയാണ്. വെടിവെപ്പില്‍ ശനിയാഴ്ച രണ്ട് സിവിലിയന്മാര്‍ കൊല്ലപ്പെട്ടു. വീടുകളെയും കന്നുകാലികളെയും ഉന്നംവെച്ചാണ് അതിര്‍ത്തിക്കപ്പുറത്തുനിന്ന് ഷെല്ലാക്രമണം തുടരുന്നത്. ഇതിനകം 200ലേറെ കന്നുകാലികള്‍ ചാവുകയും 600ഓളം കാലികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളിലായി നാല് സൈനികരും മൂന്ന് ബി.എസ്.എഫ് ഭടന്മാരും പാക് ആക്രമണത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ 15 പാക് സൈനികരെ വധിച്ചതായി ഇന്ത്യന്‍ സൈന്യം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.