Posted On
date_range Updated On
date_range ഹൈദരാബാദ് സർവകലാശാല കാമ്പസിൽ വിദ്യാർഥിനിക്കുനേരെ ബലാത്സംഗശ്രമം
ഹൈദരാബാദ്: ഹൈദരാബാദ് സർവകലാശാല കാമ്പസിൽ 21കാരിയായ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്യാൻ ശ്രമം. നാല് അജ്ഞാതരുടെ ആക്രമണത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിനിക്ക് നിസ്സാര പരിക്കേറ്റതായി പൊലീസ് അറിയിച്ചു. പെൺകുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സഹപാഠിക്കും പരിക്കേറ്റു.
ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ട രണ്ടുപേരും മറ്റുവിദ്യാർഥികളുടെ സഹായത്തോടെ ആക്രമികളെ തെരഞ്ഞെങ്കിലും രക്ഷപ്പെട്ടിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ആഭ്യന്തര അന്വേഷണം നടത്തുമെന്ന് സർവകലാശാല അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.