Posted On
date_range Updated On
date_range ലഖ്നോവിൽ വൻ തീപ്പിടിത്തം; മരണസംഖ്യ നാലായി
ലഖ്നോ: ഉത്തർപ്രദേശിലെ ലഖ്നോവിൽ ഹോട്ടലിലുണ്ടായ തീപ്പിടിത്തത്തിൽ മരണസംഖ്യ നാലായി. തിങ്കളാഴ്ച പുലർച്ചയാണ് ലഖ്നോ ഹസ്രത്ത് ഗഞ്ചിലെ ലേവണ ഹോട്ടലിന്റെ രണ്ടാം നിലയിൽ തീപിടിത്തമുണ്ടായത്. പരിക്കേറ്റ 10പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. ഇതിൽ ഏഴുപേരുടെ നില ഗുരുതരമാണ്.
ഹോട്ടലിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഇതുവരെ 15 പേരെ രക്ഷപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ. പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കുന്നതിനായി നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാഭരണകൂടത്തിന് നിർദേശം നൽകി.
അപകടത്തെ തുടർന്ന് എല്ലാ ആശുപത്രികളിലും ഹോട്ടലുകളിലും എമർജൻസി എക്സിറ്റ്, ഫയർ എൻ.ഒ.സി തുടങ്ങിയ സുരക്ഷ സംവിധാനങ്ങളുണ്ടോ എന്ന് അഗ്നി രക്ഷാസേനയും പൊലീസും സംയുക്തമായി പരിശോധന നടത്തുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.