അന്തർ സംസ്ഥാന തൊഴിലാളി ട്രെയിനിൽ മരിച്ചു

പൂനെ: അന്തർ സംസ്ഥാന തൊഴിലാളി ശ്രമിക് ട്രെയിനിൽ വെച്ച് മരിച്ചു. പൂനെ പ്രയാഗ് രാജ് ട്രെയിനിൽ വെച്ച് തിങ്കളാഴ്ചയാണ്  34കാരനായ അഖിലേഷ് കുമാർ മരിച്ചത്. 

പൂനെയിലെ ഹോട്ടലിൽ ജോലിക്കാരനായ അഖിലേഷ് കുമാർ സ്വന്തം നാടായ ഉത്തർപ്രദേശിലെ ഗോണ്ടയിലേക്ക് തിരിച്ചുവരികയായിരുന്നു. മധ്യപ്രദേശിലെ സത്നയിൽ വെച്ചാണ് ഇദ്ദേഹം മരിച്ചത്. മൃതദേഹം സത്നയിൽ തന്നെ പോസ്റ്റ്മോർട്ടം ചെയ്തെന്നd റെയിൽവെ പൊലീസ് വ്യക്തമാക്കി.

ഇയാൾ കോവിഡ് രോഗബാധിതനായിരുന്നോ എന്ന കാര്യം വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു. 

Tags:    
News Summary - 34-year-old Migrant Worker Dies On Board train -Post-Mortem Conducted-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.