ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻവർധന. 24 മണിക്കൂറിനിടെ 11,929 പേർക്ക് രോഗം സ്ഥിരീകരിച്ചു. 311 മരണവും റിപ്പോർട്ട് ചെയ്തു. മരണസംഖ്യ 9,195 ആയി ഉയർന്നു. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 3,20,922 ആയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
1,49,348 പേരാണ് ചികിത്സയിലുള്ളത്. 1,62,379 പേർ രോഗമുക്തി നേടി. മഹാരാഷ്ട്ര, ഡൽഹി, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതൽ രോഗബാധിതർ.
മഹാരാഷ്ട്രയിൽ ശനിയാഴ്ച 3,427 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 1,04,568 ആയി. മരണസംഖ്യ 3,830. മുംബൈയിൽ മാത്രം പുതുതായി 1380 പേർക്ക് പുതുതായി രോഗം റിപ്പോർട്ട് ചെയ്തു. 69പേരാണ് കഴിഞ്ഞദിവസം മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.