Posted On
date_range Updated On
date_range കളിക്കുന്നതിനിടെ കുഴല്‍ക്കിണറില്‍ വീണ മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം
ഭോപാല്‍: കളിക്കുന്നതിനിടെ കുഴല്‍ക്കിണറില്‍ വീണ് മൂന്നു വയസ്സുകാരി മരിച്ചു. മധ്യപ്രദേശില്‍ ഉജ്ജയിന്‍ ജില്ലയിലെ ജോഗ്ഖേദി ഗ്രാമത്തിലാണ് സംഭവം.
കളിക്കുന്നതിനിടെ തുറന്നുവെച്ച കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നെന്ന് ഭെറുഘര് പൊലീസ് പറഞ്ഞു. 10-12 അടി താഴെ തങ്ങിനിന്ന പെണ്‍കുട്ടിയെ ഗ്രാമീണര്‍ തന്നെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍, പെണ്‍കുട്ടി മരിച്ചിരുന്നു.
കുഴല്‍ക്കിണര്‍ ഉടമക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.