Posted On
date_range Updated On
date_range മീററ്റിൽ മൂന്നു വയസുകാരിയുടെ വായിൽ പടക്കമിട്ട് പൊട്ടിച്ചു
ലഖ്നോ: ദീപാവലി ആഘോഷങ്ങൾക്കിടെ യുവാവ് മൂന്നുവയസുകാരിയുടെ വായിൽ പടക്കമിട്ട് പൊട്ടിച്ചു. പടക്കം പൊട്ടിത്തെറിച്ച് പരിക്കേറ്റ കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. മീററ്റ് മിലാക് ഗ്രാമത്തിലെ ദൗറാലയിലാണ് സംഭവം നടന്നത്.
ദീപാവലി ദിവസം വൈകുന്നേരം വീടിനുവെളിയിൽ കളിക്കുകയായിരുന്ന പെൺകുട്ടിയുടെ വായിൽ അയൽവാസിയായ ഹർപാൽ എന്ന യുവാവ് പടക്കം വെച്ച് തീകൊളുത്തുകയായിരുന്നു. കുട്ടി അത് പുറത്തേക്ക് തുപ്പുന്നതിന് മുമ്പ് പൊട്ടി. സംഭവം നടന്നയുടൻ പരിക്കേറ്റ കുഞ്ഞിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ വായിൽ 50 ഒാളം തുന്നലുണ്ട്. തൊണ്ടയിലും പൊള്ളലേറ്റു.
കുട്ടിയുടെ പിതാവ് ശശി കുമാറിെൻറ പരാതിയിൽ ഹർപാലിനെതിരെ കേസെടുത്തു. സംഭവത്തിനു ശേഷം ഒളിവിലായ പ്രതിക്ക് വേണ്ടി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.