Posted On
date_range Updated On
date_range കശ്മീരിലെ ബുദ്ഗാമിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ, മൂന്നു പേർ കുടുങ്ങി
ബുദ്ഗാം: ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ. ബുദ്ഗാമിലെ വാട്ടർഹിൽ മേഖലയിലാണ് ഏറ്റുമുട്ടൽ പുരോഗമിക്കുന്നത്.
പ്രദേശത്ത് ലശ്കറെ ത്വയ്യിബയുമായി ബന്ധമുള്ള മൂന്നു ഭീകരർ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ട്. ഇതിൽ രാഹുൽ ഭട്ട്, അംറീൻ ഭട്ട് അടക്കം നിരവധി സിവിലിയന്മാരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ലത്തീഫ് റാത്തറും ഉൾപ്പെടുന്നു.
കഴിഞ്ഞ ഞായറാഴ്ച ബുദ്ഗാമിൽ നിന്ന് ലശ്കറെ ത്വയ്യിബ ഭീകരനെ ഇന്ത്യൻ സൈന്യം അറസ്റ്റ് ചെയ്തിരുന്നു. ഇതിന് തുടർച്ചയായാണ് മേഖലയിൽ സുരക്ഷാസേനയും ജമ്മു കശ്മീർ പൊലീസും സംയുക്തമായി പരിശോധന നടത്തിയത്.
കഴിഞ്ഞ മെയിലാണ് ചന്ദൂര താലൂക്ക് ഓഫിസ് ജീവനക്കാരൻ രാഹുൽ ഭട്ടിനെയും കശ്മീരി ടെലിവിഷൻ താരം അംറീൻ ഭട്ടിനെയും ഭീകരർ കൊലപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.