Posted On
date_range Updated On
date_range കശ്മീരിൽ സൈന്യത്തിന് നേരെ ഗ്രനേഡ് ആക്രമണം; ആറ് പേർക്ക് പരിക്ക്
ശ്രീനഗർ: ജമ്മുകശ്മീരിൽ സൈന്യത്തിന് നേരെയുണ്ടായ മൂന്ന് വ്യത്യസ്ത ഗ്രനേഡ് ആക്രമണങ്ങളിൽ നാല് സി.ആർ.പി.എഫുകാർക്ക് പരിക്ക്. ആക്രമണത്തിൽ സ്ത്രീയുൾപ്പടെ രണ്ട് സിവിലിയൻമാർക്കും പരിക്കേറ്റു.
ശ്രീനഗറിലെ ഫേട്ടഹ്കഡൽ എരിയയിലാണ് ആദ്യ ആക്രമണമുണ്ടത്. മൂന്ന് സി.ആർ.പി.എഫുകാർക്ക് ആക്രമണത്തിൽ പരിക്കേറ്റു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുദ്ദാഷ് ചൗക്കിൽ സി.ആർ.പി.എഫ് വാഹനത്തിന് നേരെയായിരുന്നു രണ്ടാമത്തെ ആക്രമണം. ആക്രമണത്തിൽ സി.ആർ.പി.എഫ് ജവാനും ഒരു സ്ത്രീക്കും പരിക്കേറ്റു. മാഗാർമൽ ബാഗ് എരിയയിലാണ് മൂന്നാമത്തെ ഗ്രനേഡ് ആക്രമണം നടന്നത്. സി.ആർ.പി.എഫ് വാഹനമിടിച്ച് കശ്മീരിൽ പ്രക്ഷോഭകാരികളിൽ ഒരാൾ കൊല്ലപ്പെട്ടതിനെ തുടർന്നാണ് താഴ്വരയിൽ സ്ഥിതിഗതികൾ വീണ്ടും മോശമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.