Posted On
date_range Updated On
date_range ഹന്ദ്വാരയിൽ വീണ്ടും ഏറ്റുമുട്ടൽ; മൂന്ന് ജവാന്മാർ കൊല്ലപ്പെട്ടു, ഒരു ഭീകരനെ വധിച്ചു
ശ്രീനഗർ: ജമ്മു കശ്മീർ കുപ്വാര ജില്ലയിലെ ഹന്ദ്വാരയിൽ സൈന്യവും ഭീകരരും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. മൂന്ന് സി.ആർ.പി.എഫ് ജവാന്മാർ കൊല്ലപ്പെട്ടു. പ്രത്യാക്രമണത്തിൽ ഒരു ഭീകരനും കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു.
വാൻഗം-ക്വാസിയാബാദ് മേഖലയിൽവെച്ച് സൈനികർക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. കൊല്ലപ്പെട്ട മൂന്ന് ജവാന്മാർക്ക് പുറമേ ഏഴ് ജവാന്മാർക്ക് പരിക്കേറ്റിട്ടുമുണ്ട്. കൂടുതൽ സൈന്യം എത്തി മേഖലയിൽ പ്രത്യാക്രമണം തുടരുകയാണ്.
രണ്ട് ദിവസം മുമ്പ് മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ കേണലും മേജറും ഉൾപ്പെടെ നാല് സൈനികരും ഒരു പൊലീസ് ഓഫിസറും കൊല്ലപ്പെട്ടിരുന്നു. ശനിയാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ എട്ടുമണിക്കൂറോളം നീണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.