Posted On
date_range Updated On
date_range യു.പിയിൽ ട്രക്കിൽ 24 പശുക്കൾ ചത്തനിലയിൽ; പശുക്കടത്ത് സംശയിച്ച് പൊലീസ്
ലഖ്നോ: കാൺപൂർ-പ്രയാഗ്രാജ് ദേശീയപാതയിൽ ട്രക്കിൽ 24 പശുക്കൾ ചത്തനിലയിൽ. പൊലീസ് നടത്തിയ പതിവ് പരിശോധനക്കിടയിലാണ് പശുക്കളെ ചത്തനിലയിൽ കണ്ടെത്തിയത്.
നൗവ താൽ മേഖലയിലെ ബൈപാസിലാണ് പൊലീസ് പരിശോധന നടത്തിയത്. വാഹനം തടഞ്ഞയുടൻ ഡ്രൈവറും ക്ലീനറും ഇറങ്ങിയോടിയെന്ന് കോട്ടവാലി സ്റ്റേഷൻ ഹൗസ് ഓഫീസർ രവീന്ദ്ര ശ്രീവാസ്തവ പറഞ്ഞു.
പൊലീസ് പരിശോധിക്കുേമ്പാൾ 24 പശുക്കൾ ചത്തനിലയിലും ഒരെണ്ണം ജീവനോടെയുമുണ്ടായിരുന്നു. ട്രക്കിൻെറ രജിസ്ട്രേഷൻ നമ്പറിൻെറ അടിസ്ഥാനത്തിൽ കേസെടുത്തിട്ടുണ്ട്. കാൺപൂരിൽ നിന്ന് പ്രയാഗ്രാജിലേക്ക് പശുക്കളെ കടത്താനായിരുന്നു ശ്രമമെന്ന് സംശയിക്കുന്നതായും ശ്രീവാസ്തവ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.