നിയമസഭാ സമ്മേളനം തുടങ്ങാൻ രണ്ട് നാൾ ശേഷിക്കേ പഞ്ചാബിൽ 23 എം.എൽ.എമാർക്ക് കോവിഡ്

ചണ്ഡീഗഡ്: നിയമസഭാ സമ്മേളനം തുടങ്ങാൻ രണ്ട് നാൾ മാത്രം ശേഷിക്കേ പഞ്ചാബിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 23 എം.എൽ.എമാർക്ക്. മന്ത്രിമാരുടെയും എം.എൽ.എമാരുടെയും അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരുടെ നില എത്രത്തോളമെന്ന് ഊഹിക്കാമെന്ന് മുഖ്യമന്ത്രി അമരീന്ദർ സിങ് പറഞ്ഞു.

പരീക്ഷകൾ നടത്താൻ പറ്റിയ സാഹചര്യമല്ല നിലവിലുള്ളതെന്നും നീറ്റ്-ജെ.ഇ.ഇ പരീക്ഷകളെ പരാമർശിച്ച് അമരീന്ദർ സിങ് പറഞ്ഞു.

പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ ഒരിക്കൽ കൂടി സമീപിക്കാമെന്ന് മുഖ്യമന്ത്രിമാരുടെ ഓൺലൈൻ മീറ്റിങ്ങിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് പ്രതിപക്ഷത്തെ മറ്റ് മുഖ്യമന്ത്രിമാരുമായി ചർച്ച ചെയ്ത് റിവ്യൂ ഹരജി നൽകാനായി പഞ്ചാബ് അഡ്വക്കറ്റ് ജനറൽ അതുൽ നന്ദയെ അമരീന്ദർ ചുമതലപ്പെടുത്തി.

നീറ്റ് പരീക്ഷ ഇപ്പോൾ നടത്തുന്നത് ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ജീവന് തന്നെ ഭീഷണിയാണെന്ന് അമരീന്ദർ പറഞ്ഞു. നീറ്റ്-ജെ.ഇ.ഇ ഉൾപ്പടെ മറ്റ് പ്രവേശന പരീക്ഷകൾ ഓൺലൈനിലൂടെ നടത്തണമെന്നും അദ്ദേഹം നിർദേശിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.