Posted On
date_range Updated On
date_range ബംഗാളിൽ മിന്നലേറ്റ് 23 പേർ മരിച്ചു
കൊൽക്കത്ത: ദക്ഷിണ ബംഗാളിലെ മൂന്ന് ജില്ലകളിലായി 23 പേർക്ക് മിന്നലിൽ ജീവൻ നഷ്ടപ്പെട്ടു. ഉച്ചക്ക് ശേഷം കൊൽക്കത്തയിലടക്കം ബംഗാളിന്‍റെ വിവിധ ഭാഗങ്ങളിൽ ശക്തമായ ഇടിമിന്നലും മഴയും അനുഭവപ്പെട്ടിരുന്നു.
മുർഷിദാബാദിൽ നിന്ന് ഒമ്പത്, ഹൂഗ്ലിയിൽ നിന്ന് 10, ഹൗറയിൽ നിന്ന് രണ്ട്, വെസ്റ്റ് മിഡ്നാപൂരിൽ നിന്ന് രണ്ട് എന്നിങ്ങനെയാണ് മരണ സംഖ്യ.
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ അനുശോചനം രേഖപ്പെടുത്തി. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സംസ്ഥാനത്ത് ഇടിമിന്നലേറ്റ് അഞ്ച് പേർ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.