പുൽവാമയിൽ ഭീകരാക്രമണം; 23 പേർ കസ്​റ്റഡിയിലായതായി സൂചന

ശ്രീനഗർ: പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട്​ 23 പേർ കസ്​റ്റഡിയിലായതായി സൂചന. ജെയ്​ശെ മുഹമ്മദുമായി ബന്ധമുള് ളവരാണ്​ പൊലീസ്​ കസ്​റ്റഡിയിലുള്ളത്​. സംഘടനയോട്​ അനുഭാവമുള്ളവരും പിടിയിലായിട്ടുണ്ട്​. എൻ.​െഎ.എ അധികൃതർ ഇവരെ ചോദ്യം ചെയ്​തുവെന്നും റിപ്പോർട്ടുണ്ട്​.

സംഘടനയുടെ ഉയർന്ന കമാൻഡർമാരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു​. അതേസമയം, ജെയ്​ശെ ഭീകരകേന്ദ്രങ്ങൾ തകർക്കാൻ ഇന്ത്യ പാകിസ്​താനോട്​ ആവശ്യപ്പെട്ടു. അന്താരാഷ്​ട്ര സമൂഹത്തിൽ പാകിസ്​താനെ ഒറ്റപ്പെടുത്തുന്നതിനുള്ള നീക്കങ്ങളുമായി ഇന്ത്യ മുന്നോട്ട്​ പോവുകയാണ്​.

വ്യാഴാഴ്​ചയാണ്​ പുൽവാമയിൽ സൈനിക വ്യൂഹത്തിന്​ നേരെ ഭീകരാക്രമണം ഉണ്ടായത്​. സംഭവത്തിൽ 40 സി.ആർ.പി.എഫ്​ സൈനികർ കൊല്ലപ്പെട്ടിരുന്നു.

Tags:    
News Summary - 23 Men With Suspected Links to Jaish Detained in Hunt-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.