Posted On
date_range Updated On
date_range രാജസ്ഥാൻ മണപ്പുറം ശാഖയിൽ 23 കിലോ സ്വർണവും 10 ലക്ഷം രൂപയും കവർന്നു
ജയ്പുർ: കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാൻസിന്റെ ഉദയ്പുർ ശാഖയിൽ പട്ടാപ്പകൽ വൻ കവർച്ച.
ജീവനക്കാരെ തോക്കിൻമുനയിൽ നിർത്തി 23 കിലോ സ്വർണവും 10 ലക്ഷം രൂപയും കവർന്നു. ഉദയ്പുരിലെ സുന്ദർവാസ് റോഡിൽ പ്രവർത്തിക്കുന്ന ശാഖയിൽ തിങ്കളാഴ്ച പകലാണ് സംഭവം. ബൈക്കിലെത്തിയ അഞ്ചംഗം സംഘമാണ് കവർച്ച നടത്തിയതെന്ന് സ്ഥാപനത്തിലെ ജീവനക്കാർ നൽകിയ പരാതിയിൽ വ്യക്തമാക്കിയതായി ഉദയ്പുർ പൊലീസ് സൂപ്രണ്ട് വികാസ് ശർമ പറഞ്ഞു. കവർച്ച സംഘം ജീവനക്കാരെ തോക്കിൻമുനയിൽ നിർത്തി മർദിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചതായി പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.