Posted On
date_range Updated On
date_range ഉറി ഭീകരാക്രമണം: ഭീകരര്‍ പിര്‍ചനസായ് തീവ്രവാദ പരിശീലന ക്യാമ്പില്‍നിന്നുള്ളവര്‍
ന്യൂഡല്‍ഹി: കശ്മീരിലെ ഉറി സൈനിക ക്യാമ്പിലുണ്ടായ ആക്രമണം നടത്തിയ നാലു പേര്‍ പാക് അധീന കശ്മീരിലെ പിര്‍ചനസായിലെ തീവ്രവാദ പരിശീലന ക്യാമ്പില്‍നിന്നുള്ളവരാണെന്ന് അധികൃതര്‍ അറിയിച്ചു. ഭീകരരെ വഴികാട്ടാന്‍ സഹായിച്ചതിന് അറസ്റ്റിലായ രണ്ടു പേരില്‍നിന്നാണ് വിവരം ലഭിച്ചത്. ചോദ്യംചെയ്യലിനിടെ തങ്ങള്‍ യാത്ര ആരംഭിച്ചത് പാക് അധീന കശ്മീരിലെ ഗൈറാബാദിലെ പിര്‍ചനസായില്‍നിന്നാണെന്ന് അറസ്റ്റിലായവര്‍ പറഞ്ഞു. എന്‍.ഐ.എയുടെ കസ്റ്റഡിയിലുള്ള ഫൈസല്‍ ഹുസൈന്‍ അവാന്‍, അഹ്സന്‍ ഖുര്‍ഷീദ് എന്നിവര്‍ പാക് അധീന കശ്മീരിലെ മുസഫറാബാദ് നിവാസികളാണ്. ആക്രമണം നടത്തിയവര്‍ ജെയ്ശെ മുഹമ്മദ് അംഗങ്ങളാണെന്ന് പ്രാരംഭ ചോദ്യംചെയ്യലില്‍ ഇവര്‍ സമ്മതിച്ചതായി ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.