പാകിസ്താനെ നേരിടുന്നതില്‍ കേന്ദ്രത്തിന് പിഴച്ചു –കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പാകിസ്താനെതിരെ കാതലുള്ള നടപടികള്‍ മുന്നോട്ടുവെക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടതായി കോണ്‍ഗ്രസ്. സിന്ധു നദീജല കരാര്‍ അവലോകനം ചെയ്യാനും അതിപ്രിയ രാജ്യപദവി റദ്ദാക്കാനും സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചകളില്‍ കഴമ്പില്ല. രണ്ടും പാകിസ്താനെ ബാധിക്കില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിവുകേടാണ് സര്‍ക്കാറിന്‍െറ പ്രതികരണത്തിലൂടെ വ്യക്തമാകുന്നതെന്നും കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു. എന്തെങ്കിലുമൊരു കര്‍മപരിപാടി ഇക്കാര്യത്തില്‍ സര്‍ക്കാറിന് ഉണ്ടെന്ന് തോന്നുന്നില്ല. അതിപ്രിയ രാജ്യ പദവികൊണ്ട് പാകിസ്താനും ഇന്ത്യക്കും പ്രത്യേക നേട്ടങ്ങളൊന്നും ഇപ്പോഴില്ല. അത്തരമൊരു പദവി അവര്‍ ഇന്ത്യക്ക് നല്‍കിയിട്ടുമില്ല.

സിന്ധു നദീജല കരാറിന്‍െറ കാര്യത്തിലാകട്ടെ, സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ നടപ്പില്‍വരുത്താന്‍ 10 വര്‍ഷമെങ്കിലും വേണ്ടിവരും. രായ്ക്കുരാമാനം അണക്കെട്ട് നിര്‍മിക്കാന്‍ കഴിയില്ളെന്നും മനീഷ് തിവാരി പറഞ്ഞു. ഇതിനിടെ, പാകിസ്താനെ ഭീകരതയുടെ പ്രായോജക രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന സ്വകാര്യ ബില്‍ രാജ്യസഭയില്‍ കൊണ്ടുവരാന്‍ ബി.ജെ.പി എം.പി രാജീവ് ചന്ദ്രശേഖര്‍ ശ്രമിക്കുന്നുണ്ട്. ശീതകാല സമ്മേളനത്തില്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കാനാണ് ശ്രമം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.