എയര്‍സെല്‍-മാക്സിസ് കേസ്: രണ്ടു മലേഷ്യന്‍ പൗരന്മാര്‍ക്കെതിരെ അറസ്റ്റ് വാറന്‍റ്

ന്യൂഡല്‍ഹി: മുന്‍ ടെലികോം മന്ത്രി ദയാനിധി മാരനും സഹോദരന്‍ കലാനിധിയും ഉള്‍പ്പെട്ട എയര്‍സെല്‍-മാക്സിസ് കേസില്‍ പ്രതികളായ മലേഷ്യന്‍ പൗരന്മാര്‍ക്കെതിരെ പ്രത്യേക കോടതി അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചു. മലേഷ്യന്‍ പൗരന്മാരായ ടി. ആനന്ദ കൃഷ്ണന്‍, റാല്‍ഫ് മാര്‍ഷല്‍ എന്നിവര്‍ക്കെതിരെയാണ് വാറന്‍റ്. കേസിലെ മാരന്‍ സഹോദരന്മാരുടെയും പ്രതിപ്പട്ടികയിലുള്ള രണ്ടു കമ്പനികളുടെയും വിചാരണ വേറെ നടത്താനും സ്പെഷല്‍ ജഡ്ജി ഒ.പി. സെയ്നി ഉത്തരവിട്ടു. മറ്റു പ്രതികളായ മലേഷ്യന്‍ പൗരന്മാരുടെയും ആസ്ട്രോ ഓള്‍ ഏഷ്യ നെറ്റ്വര്‍ക്ക് ലിമിറ്റഡ്, മാക്സിസ് കമ്യൂണിക്കേഷന്‍ എന്നിവരുടെയും സാന്നിധ്യം വൈകുന്നത് കേസിന്‍െറ നടപടിക്രമങ്ങളെ ബാധിക്കുന്നതിനാലാണ് പ്രത്യേകം വിചാരണ. കേസിലെ എട്ടു പ്രതികള്‍ക്കുമെതിരെ ക്രിമിനല്‍ ഗൂഢാലോചന പ്രകാരവും അഴിമതി വിരുദ്ധ നിയമപ്രകാരവുമാണ് സി.ബി.ഐ കേസെടുത്തത്.
 പ്രതികള്‍ക്കെതിരായ കുറ്റങ്ങള്‍ ഗുരുതരമാണെന്ന് കണ്ടത്തെിയ കോടതി വാറന്‍റ് നല്‍കുന്നതിന് ഇന്‍റര്‍പോളിന്‍െറ സഹായം ആവശ്യമെങ്കില്‍ തേടുമെന്നും പറഞ്ഞിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.