നവ്തേജ് സര്‍ന അമേരിക്കന്‍ സ്ഥാനപതി

ന്യൂഡല്‍ഹി: അമേരിക്കയില്‍ ഇന്ത്യയുടെ സ്ഥാനപതിയായി വിദേശകാര്യ മന്ത്രാലയ മുന്‍ വക്താവ് നവ്തേജ് സര്‍നയെ നിയമിച്ചു. അമേരിക്ക പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിനിടയില്‍ നടക്കുന്ന നിയമനം, പുതിയ പ്രസിഡന്‍റിനു കീഴിലെ ഇന്ത്യ-അമേരിക്ക നയതന്ത്രമെന്ന വലിയ ഉത്തരവാദിത്തമാണ്.

അരുണ്‍ സിങ് വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. 59കാരനായ നവ്തേജ് സര്‍ന, 1980 ബാച്ച് ഐ.എഫ്.എസ് ഉദ്യോഗസ്ഥനാണ്. വിദേശകാര്യ മന്ത്രാലയത്തില്‍ പശ്ചിമ മേഖലാ സെക്രട്ടറിയായി ഇപ്പോള്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ജനുവരിയില്‍ ബ്രിട്ടീഷ് ഹൈകമീഷണറായി നിയമിതനായത്.

2002 മുതല്‍ 2008 വരെ വിദേശകാര്യ മന്ത്രാലയ വക്താവായി പ്രവര്‍ത്തിച്ചു. സര്‍നക്കു പകരം ബ്രിട്ടീഷ് ഹൈകമീഷണറായി യാഷ് സിന്‍ഹ നിയമിതനായേക്കും. ശ്രീലങ്കയിലേക്ക് ഇന്ത്യന്‍ ഹൈകമീഷണറായി തരഞ്ജിത്സിങ് സന്ധുവിനെ നിയമിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.