Posted On
date_range Updated On
date_range കശ്മീരിലെ ബന്ദിപ്പോറില്‍ വീണ്ടും ഏറ്റുമുട്ടല്‍
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബന്ദിപ്പോറില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ബന്ദിപ്പോറിലെ അരാഗം ഗ്രാമത്തില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഒരു ഭീകരനെ സൈന്യം കൊലപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.
അഞ്ചോളം ഭീകരര്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സൈന്യം ഗ്രാമം വളഞ്ഞിരിക്കുകയാണ്. ഉറി ഭീകരാക്രമണത്തിനു ശേഷം അതിര്‍ത്തിയില്‍ സൈന്യം സുരക്ഷ ശക്തമാക്കിയിരുന്നു. നുഴഞ്ഞുകയറിയ ഭീകരര്‍ ജനവാസകേന്ദ്രങ്ങളില്‍ ഒളിച്ചിരുന്നാണ് ആക്രമണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.