Posted On
date_range Updated On
date_range ഉത്തരേന്ത്യ ഈദ് കൊണ്ടാടി
ന്യൂഡല്‍ഹി: ഭക്ത്യാദരപൂര്‍വം ഉത്തരേന്ത്യയില്‍ ബലിപെരുന്നാള്‍ ആഘോഷം. ഡല്‍ഹിയിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ചൊവ്വാഴ്ചയാണ് പെരുന്നാള്‍ കൊണ്ടാടിയത്. സംഘര്‍ഷം തുടരുന്ന കശ്മീരില്‍ പള്ളികള്‍ അടച്ചിടുകയും നിരോധനാജ്ഞയും കര്‍ഫ്യൂവും നിലനിന്നതുമൂലം ആഘോഷം തടസ്സപ്പെട്ടു. ഒഡിഷയിലെ റൂര്‍ക്കലയില്‍ പ്രാദേശിക പ്രശ്നത്തെച്ചൊല്ലി ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഈദ്ഗാഹ് മൈതാനം കൈയേറിയ സംഭവവുമുണ്ടായി. തലസ്ഥാനത്തെ ഓള്‍ഡ് ഡല്‍ഹി ജുമാമസ്ജിദില്‍ പതിവുപോലെ ആയിരങ്ങളാണ് നമസ്കാരത്തിന് അണിനിരന്നത്. പാര്‍ലമെന്റിനു സമീപത്തെ ന്യൂഡല്‍ഹി ജുമാമസ്ജിദില്‍ രാഷ്ട്രീയ-ഉദ്യോഗ രംഗത്തെ നിരവധി പ്രമുഖര്‍ നമസ്കാരത്തിനത്തെി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.