Posted On
date_range Updated On
date_range കശ്മീരില്‍ ഗ്രനേഡ് ആക്രമണം: ഒരു മരണം; നാലു പൊലീസകാര്‍ക്ക് പരിക്ക്
ശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ അനന്ദനാഗില്‍ തിങ്കളാഴ്ച രാത്രിയുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ സിവിലയന്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ നാല് പൊലീസുകാര്‍ക്കും സിവിലിയനും പരിക്കേറ്റു.
അനന്ദ്നാഗില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയുള്ള ഷേര്‍ബാഗ് പൊലീസ് പോസ്റ്റിലേക്ക് തീവ്രവാസികള്‍ ഗ്രനേഡ് എറിയുകയായിരുന്നു. റോഡില്‍ വീണ ഗ്രനേഡ് പൊട്ടിത്തെറിച്ച് നാല് പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ആറു പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ പ്രദേശവാസി ബിലാല്‍ അഹമ്മദ് ശ്രീനഗറിലെ ആശുപത്രിയില്‍ വെച്ച് മരണപ്പെടുകയായിരുന്നു.
ഗുരുതമായി പരിക്കേറ്റ മൂന്നു പൊലീസ് ഉദ്യോഗസ്ഥരെ ശ്രീനഗറിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.