പന്ത്രണ്ടുകാരിക്ക് ക്രൂരപീഡനം: ഇന്ത്യന്‍ വംശജയായ രണ്ടാനമ്മക്ക് അമേരിക്കയില്‍ 15 വര്‍ഷം തടവ്

ന്യൂയോര്‍ക്: പന്ത്രണ്ടുകാരിയായ മകളെ അന്യായമായി തടങ്കലില്‍ വെച്ചും പട്ടിണി കിടത്തിയും ക്രൂരമായി മര്‍ദിച്ചും ഒന്നരവര്‍ഷമായി പീഡിപ്പിച്ച ഇന്ത്യന്‍ വംശജയായ രണ്ടാനമ്മക്ക് അമേരിക്കയില്‍ 15 വര്‍ഷം ജയില്‍ ശിക്ഷ. ശീതള്‍ റാനോട്ട് എന്ന 35കാരിയെയാണ് സുപ്രീം കോടതി ജസ്റ്റിസ് റിച്ചാര്‍ഡ് ബ്രൗണ്‍ ശിക്ഷിച്ചത്.ശീതളിന്‍െറ ആദ്യഭര്‍ത്താവിന്‍െറ മകള്‍ മായ എന്ന പന്ത്രണ്ടുകാരിയാണ് പീഡനത്തിനിരയായത്. മായയെ തുടര്‍ച്ചയായി ഭക്ഷണം നല്‍കാതെ പട്ടിണിക്കിടുകയും ഇരുമ്പ് പിടിയുള്ള ചൂലുകൊണ്ടടിച്ച് കണങ്കൈക്ക് മാരകമായി പരിക്കേല്‍പിക്കുകയും ചെയ്തു. എല്ല് പൊട്ടിയ നിലയിലാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ദുഷ്ടയായ രണ്ടാനമ്മക്കുള്ള ഉദാഹരണമാണ് ശീതള്‍ എന്ന് കോടതി ചൂണ്ടിക്കാട്ടി. ആഹാരം നല്‍കാത്തതുമൂലം പ്രായത്തിനനുസരിച്ചുള്ള തൂക്കം കുട്ടിക്കില്ളെന്നും ജഡ്ജി പരാമര്‍ശിച്ചു. മായയുടെ പിതാവ് രാജേഷ് റാനോട്ടും കുറ്റക്കാരനാണെന്ന് കോടതി കണ്ടത്തെി. ഇയാള്‍ക്കുള്ള ശിക്ഷ പിന്നീട് പ്രഖ്യാപിക്കും.
2012 ഡിസംബര്‍ മുതല്‍ 2014 മേയ് വരെ വീട്ടിനകത്ത് മുറിയില്‍ മകളെ തടങ്കലില്‍വെച്ചായിരുന്നു പീഡനം. ചെരിപ്പിട്ട് മുഖത്ത് ചവിട്ടുകയും മുഖവും കണ്ണും പരിക്കേറ്റ് വീര്‍ക്കുന്നതുവരെ അടിക്കുകയും ചെയ്തു. മറ്റൊരിക്കല്‍ മരത്തടികൊണ്ട് ഇടതുകവിളില്‍ അടിച്ച് മാരകമായി പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.