Posted On
date_range Updated On
date_range കേസുകൊണ്ട് പേടിപ്പിക്കാനാവില്ലെന്ന് അശുതോഷ്
ന്യൂഡല്‍ഹി: ലൈംഗിക അപവാദത്തെ തുടര്‍ന്ന് പുറത്താക്കപ്പെട്ട ഡല്‍ഹി മന്ത്രി സന്ദീപ് കുമാറിനെ ന്യായീകരിച്ച് ബ്ളോഗ് എഴുതിയതിന് വിശദീകരണം നല്‍കാന്‍ വിളിച്ചുവരുത്താനുള്ള ദേശീയ വനിതാ കമീഷന്‍െറ തീരുമാനത്തെ ചോദ്യംചെയ്ത് ആം ആദ്മി നേതാവ് അശുതോഷ്. പൊലീസ് കേസോ കമീഷന്‍െറ സമന്‍സോ കൊണ്ട് തന്നെ പേടിപ്പിക്കാനാവില്ളെന്ന് അശുതോഷ് ട്വിറ്ററിലൂടെയാണ് പ്രതികരിച്ചത്.
അഭിമാനമുള്ള ഇന്ത്യക്കാരനായ തന്‍െറ മതം ഭരണഘടനയാണെന്നും അഭിപ്രായ പ്രകടനം നടത്തുന്നതിനു മുമ്പ് സര്‍ക്കാറിന്‍െറയോ വനിതാ കമീഷന്‍െറയോ അനുമതി തേടാന്‍ രാജ്യത്ത് അടിയന്തരാവസ്ഥയാണോ എന്നും അശുതോഷ് ചോദിച്ചു. ബ്ളോഗിലൂടെ സ്ത്രീകള്‍ക്ക് അപമാനകരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് വ്യാഴാഴ്ച വിശദീകരണം നല്‍കാനാണ് അശുതോഷിന് വനിതാ കമീഷന്‍ നിര്‍ദേശം നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.