ന്യൂഡല്‍ഹി: ആരെങ്കിലും സര്‍ക്കാറിനെ വിമര്‍ശിച്ച് പ്രസ്താവനയിറക്കിയതിന് രാജ്യദ്രോഹക്കുറ്റം ചുമത്താനാവില്ളെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അത്തരം വിമര്‍ശങ്ങള്‍ അപകീര്‍ത്തികേസിന്‍െറ പരിധിയിലും പെടില്ളെന്ന് ജസ്റ്റിസുമാരായ ദീപക് മിശ്ര, യു.യു ലളിത് എന്നിവരടങ്ങുന്ന ബെഞ്ച് പറഞ്ഞു. സുപ്രീംകോടതി നിര്‍ദേശങ്ങളുള്ള സാഹചര്യത്തില്‍ ഈ വിഷയത്തില്‍ പൊതുവായി ഒരു ഉത്തരവ് പുറപ്പെടുവിക്കുന്നില്ളെന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു.
രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതിനുള്ള ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 (എ) വകുപ്പ് വ്യാപകമായി ദുരുപയോഗം ചെയ്യുന്നതിനെതിരെ കോമണ്‍ കോസ് എന്ന സര്‍ക്കാറിതര സന്നദ്ധ സംഘടനക്ക് വേണ്ടി പ്രശാന്ത് ഭൂഷണ്‍ സമര്‍പ്പിച്ച ഹരജി തീര്‍പ്പാക്കിയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. കൂടംകുളത്ത് ആണവ നിലയത്തിനെതിരെ സമരം നയിച്ചവര്‍ക്കെതിരെയും കാര്‍ട്ടൂണിസ്റ്റ് അസീം ത്രിവേദിക്കെതിരെയും രാജ്യദ്രോഹക്കുറ്റം ചുമത്തിയ കാര്യം പ്രശാന്ത് ഭൂഷണ്‍ ബെഞ്ചിന്‍െറ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ രാജ്യദ്രോഹക്കുറ്റം എന്താണെന്ന് തങ്ങള്‍ വിശദീകരിക്കുന്നില്ളെന്ന് ബെഞ്ച് പ്രതികരിച്ചു. രാജ്യദ്രോഹമെന്താണെന്ന് 1962ലെ കേദാര്‍നാഥ് കേസിലെ വിധിയില്‍ അഞ്ചംഗ സുപ്രീംകോടതി ഭരണഘടനാബെഞ്ച് നിര്‍വചിച്ചതാണ്. രാജ്യദ്രോഹക്കുറ്റം ദുരുപയോഗം ചെയ്ത സംഭവങ്ങളുണ്ടെങ്കില്‍ അതില്‍ പ്രത്യേകം ഹരജികള്‍ സമര്‍പ്പിക്കാം. ക്രിമിനല്‍ ശിക്ഷാ നിയമത്തില്‍ ഓരോ കേസുകളുടെയും അടിസ്ഥാനത്തിലാണ് കോടതിക്ക് കാര്യങ്ങള്‍ പരിശോധിക്കാനാകുക. അതില്‍ സാമാന്യവത്കരണത്തിന് പഴുതില്ല. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ രാജ്യദ്രോഹക്കുറ്റമേ ഒരു പൊലീസ് കോണ്‍സ്റ്റബിളിന് അറിയൂ എന്നും സുപ്രീംകോടതി വിധി മനസ്സിലാകുന്നില്ളെന്നും പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ കോണ്‍സ്റ്റബിളിന് അത് മനസ്സിലാകേണ്ട കാര്യമില്ല എന്നായിരുന്നു ജസ്റ്റിസ് ദീപക് മിശ്രയുടെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.