Posted On
date_range Updated On
date_range യു.പിയില്‍ സര്‍ക്കാര്‍ വക സൗജന്യ മൊബൈല്‍ ഫോണ്‍
ലഖ്നോ: വിദ്യാര്‍ഥികള്‍ക്കുള്ള ലാപ്ടോപ് വിതരണത്തിന് പിറകെ സൗജന്യ മൊബൈല്‍ ഫോണ്‍ വിതരണവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. വാര്‍ഷികവരുമാനം രണ്ടു ലക്ഷത്തില്‍ കുറവുള്ള കുടുംബങ്ങളിലെ ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി 18 തികഞ്ഞവര്‍ക്കാണ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്‍െറ നേതൃത്വത്തിലെ സമാജ്വാദി സര്‍ക്കാര്‍ മൊബൈല്‍ ഫോണ്‍ നല്‍കുന്നത്. എന്നാല്‍, സര്‍ക്കാര്‍ ജീവനക്കാരുടെ മക്കള്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല. 2012ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്ടോപ്പുകള് നല്‍കിയത് വന്‍ വിജയമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.