ഇന്ദിര വധം, സിഖ് വിരുദ്ധ കലാപം: വിവാദ സിനിമക്കെതിരെ ഹരജി

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ വധവും തുടര്‍ന്നുണ്ടായ സിഖ് വിരുദ്ധ കലാപവും ചിത്രീകരിക്കുന്ന ബോളിവുഡ് ചലച്ചിത്രമായ ‘31 ഒക്ടോബറി’ന്‍െറ റിലീസ് തടയണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈകോടതിയില്‍ പുതിയ ഹരജി. രണ്ടാഴ്ച മുമ്പ് വിഷയത്തില്‍ മറ്റൊരു ഹരജി സമര്‍പ്പിക്കപ്പെട്ടിരുന്നെങ്കിലും ഹരജിക്ക് വ്യക്തതയില്ളെന്ന് ചൂണ്ടിക്കാട്ടി ഹൈകോടതി തള്ളുകയായിരുന്നു.
 പിന്നീട് സെന്‍സര്‍ ബോര്‍ഡിനെക്കൂടി കക്ഷിചേര്‍ത്താണ് പുതിയ ഹരജി സമര്‍പ്പിച്ചത്. ഒക്ടോബര്‍ 21ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന സിനിമ രാജ്യത്തെ ഏറ്റവും പഴക്കംചെന്ന രാഷ്ട്രീയ പാര്‍ട്ടിയെ അവമതിക്കുന്നതാണെന്ന് ഹരജി വ്യക്തമാക്കുന്നു. ഈ രാഷ്ട്രീയ കക്ഷിയെ ലക്ഷ്യമിട്ടാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്‍െറ പ്രദര്‍ശനത്തിന് അനുമതി നല്‍കിയാല്‍തന്നെ അതിലെ ഏതാനും ഭാഗങ്ങള്‍ ഒഴിവാക്കണമെന്നും ഹരജിയില്‍ അപേക്ഷിച്ചിട്ടുണ്ട്.
അജയ് കത്താര എന്നയാളാണ് വിഷയത്തില്‍ കോടതിയെ സമീപിച്ചത്. സോഹ അലി ഖാനും വീര്‍ ദാസും മുഖ്യവേഷത്തില്‍ അഭിനയിക്കുന്ന ചിത്രത്തിന്‍െറ ട്രെയിലറുകളും പോസ്റ്ററുകളും സോഷ്യല്‍മീഡിയകളില്‍ ചര്‍ച്ചയായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.