സുരക്ഷ കര്‍ശനമാക്കുന്നു; ആഭ്യന്തരമന്ത്രി അതിര്‍ത്തിയില്‍

 
ന്യൂഡല്‍ഹി: സംഘര്‍ഷാവസ്ഥ തുടരവെ, ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് അതിര്‍ത്തിയില്‍. രാജസ്ഥാനില്‍ ബാര്‍മര്‍ ജില്ലയിലെ അതിര്‍ത്തി  പോസ്റ്റുകള്‍ സന്ദര്‍ശിച്ച ആഭ്യന്തരമന്ത്രി സൈനികരുമായി ആശയവിനിമയം നടത്തി. വെള്ളിയാഴ്ച ജെയ്സാല്‍മീര്‍ അതിര്‍ത്തി മേഖലയിലും രാജ്നാഥ് സിങ് സന്ദര്‍ശനം നടത്തിരുന്നു. പാകിസ്താനുമായുള്ള ബന്ധം വഷളാവുകയും നുഴഞ്ഞുകയറ്റ ശ്രമം കൂടുകയും ചെയ്ത സാഹചര്യത്തില്‍ അതിര്‍ത്തി സുരക്ഷ അവലോകനം ചെയ്യാനാണ് മന്ത്രി നേരിട്ടത്തെിയത്. ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു, മുതിര്‍ന്ന ബി.എസ്.എഫ് ഓഫിസര്‍മാര്‍ എന്നിവരും  ഒപ്പമുണ്ടായിരുന്നു.  
സൈനിക പോസ്റ്റുകളിലത്തെിയ മന്ത്രി ബി.എസ്.എഫ് ജവാന്മാരുമായി സംസാരിച്ചു.  സൈനികര്‍ നേരിടുന്ന  പ്രശ്നങ്ങളും വെല്ലുവിളികളും നേരിട്ട് മനസ്സിലാക്കി. സൈനികര്‍ക്കൊപ്പം രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെ മനസ്സും പ്രാര്‍ഥനയുമുണ്ടെന്നും 125 കോടി ജനങ്ങളുടെ ജീവനാണ് സൈനികര്‍ സംരക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. രാജസ്ഥാനിലെ ഷാഹ്ഗര്‍, ഭുജ് മേഖലയിലെ അതിര്‍ത്തി പോസ്റ്റുകളിലും സന്ദര്‍ശനം നടത്തി.  2300 കി.മീ ദൈര്‍ഘ്യമുള്ള പാക് അതിര്‍ത്തി പൂര്‍ണമായും അടയ്ക്കാനുള്ള പദ്ധതി തയാറാക്കിയിട്ടുണ്ട്. രാജസ്ഥാന്‍, പഞ്ചാബ് ഭാഗങ്ങളില്‍ അതിര്‍ത്തി ഏറക്കുറെ പൂര്‍ണമായും കമ്പിവേലി കെട്ടി അടച്ചിട്ടുണ്ട്. കശ്മീരിലെ മലനിരകളിലും മറ്റുമാണ് വേലികെട്ടാന്‍ ബാക്കിയുള്ളത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.