സ്ഫോടന കേസ് തടവുകാരന്‍ കോയമ്പത്തൂര്‍ ജയിലില്‍ മരിച്ചു

കോയമ്പത്തൂര്‍: സ്ഫോടന കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടയാള്‍ ഹൃദയാഘാതം മൂലം മരിച്ചു. കോയമ്പത്തൂര്‍ കരിമ്പുക്കട സാറമേട് ടാഡ ഒസീര്‍ എന്ന അബ്ദുല്‍ ഒസീറാണ് (45) മരിച്ചത്. 19 വര്‍ഷമായി തടവുകാരനാണ്. ബുധനാഴ്ച രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഗവ. മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിച്ചെന്നാണ് ജയിലധികൃതര്‍ അറിയിച്ചത്.
മതിയായ ചികിത്സ ലഭിക്കാതെയാണ് മരിച്ചതെന്ന് കുടുംബാംഗങ്ങള്‍ പരാതിപ്പെട്ടു.
രണ്ടാഴ്ചയായി ഒസീറിന് ദേഹാസ്വാസ്ഥ്യം ഉണ്ടായിരുന്നതായും വിവരം ജയിലധികൃതരെ അറിയിച്ചിരുന്നെങ്കിലും ആശുപത്രിയിലത്തെിച്ച് പരിശോധന നടത്താന്‍ തയാറായില്ളെന്ന് ഇവര്‍ ആരോപിച്ചു. മരണവാര്‍ത്ത അറിഞ്ഞ് നൂറുകണക്കിനാളുകള്‍ മെഡിക്കല്‍ കോളജാശുപത്രിയില്‍ തടിച്ചുകൂടിയത് സംഘര്‍ഷത്തിനിടയാക്കി. ആര്‍.ഡി.ഒയുടെ സാന്നിധ്യത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തണമെന്നും ഇത് വിഡിയോയില്‍ പകര്‍ത്തണമെന്നും ആവശ്യമുയര്‍ന്നു. തുടര്‍ന്ന്, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഈ ആവശ്യം അംഗീകരിക്കുകയായിരുന്നു.
മരണവുമായി ബന്ധപ്പെട്ട് റേസ്കോഴ്സ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സ്ഫോടന കേസ് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പലരും രോഗികളാണെന്നും ഇവര്‍ക്ക് മതിയായ ചികിത്സ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് മുസ്ലിം സംഘടനകളുടെ പ്രതിനിധിസംഘം ജില്ലാ കലക്ടര്‍ക്കും ജയിലധികൃതര്‍ക്കും നിവേദനം സമര്‍പ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.