​്രപകോപനമുണ്ടായാല്‍ ആക്രമണരീതി മാറ്റുമെന്ന് സൈന്യത്തിന്‍െറ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: പാകിസ്താന്‍ ഭാഗത്തുനിന്ന് ഇനിയും പ്രകോപനമുണ്ടായാല്‍ ഇന്ത്യ പ്രഹരരീതി മാറ്റുമെന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. നിയന്ത്രണരേഖ കടന്ന് ഏഴ് പാക് ഭീകരതാവളങ്ങളില്‍ മിന്നലാക്രമണം നടത്തി ദിവസങ്ങള്‍ക്കുശേഷമാണ് സൈന്യം പാകിസ്താന് ശക്തമായ മുന്നറിയിപ്പ് നല്‍കുന്നത്.  മുന്‍കൂട്ടി അറിയാന്‍ കഴിയാത്തവിധം അപ്രതീക്ഷിതവും പ്രവചനാതീതവും ആയിരിക്കും പുതിയ ആക്രമണരീതി. മിന്നലാക്രമണം (സര്‍ജിക്കല്‍ സ്ട്രൈക്) നടന്നിട്ടില്ളെന്ന പാകിസ്താന്‍െറ തുടര്‍ച്ചയായ നിഷേധം ഇപ്പോഴത്തെ അവസ്ഥയില്‍ ഇന്ത്യക്ക് അനുകൂലമാണെന്നും സൈനികവൃത്തങ്ങള്‍ പറഞ്ഞു.  
ഇന്ത്യന്‍ സൈന്യത്തിന്‍െറ ആക്രമണത്തില്‍ ജയ്ശെ മുഹമ്മദ്, ഹിസ്ബുല്‍ മുജാഹിദീന്‍ സംഘത്തില്‍പെട്ട 45-50 ഭീകരര്‍ കൊല്ലപ്പെട്ടെന്നാണ് കരുതുന്നത്. ഏറ്റവും കൂടുതല്‍പേര്‍ മരിച്ചത് പാക് അധീന കശ്മീരിലെ (പി.ഒ.കെ) ലിപയിലാണ്.

തുടര്‍ന്ന് കെല്‍, ഭീംബെര്‍ മേഖലകളിലും. ഒരു സെക്കന്‍ഡ് പോലും നഷ്ടപ്പെടുത്താനില്ലാത്തതിനാല്‍ കമാന്‍ഡോ സംഘം എതിര്‍ഭാഗത്തെ നഷ്ടക്കണക്കെടുക്കാതെ അതിവേഗം മടങ്ങുകയായിരുന്നുവത്രെ. ആക്രമണരീതികള്‍ വിലയിരുത്തിയാല്‍ ഭീകരതാവളങ്ങളിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടിരിക്കാനിടയില്ളെന്നാണ് കരുതേണ്ടതെന്നും സൈനികവക്താവ് പറഞ്ഞു. പ്രത്യാക്രമണത്തിനുള്ള സമയം എതിരാളികള്‍ക്ക് ലഭിച്ചില്ല. എന്നാല്‍, ഒരു കമാന്‍ഡോക്ക് കുഴിബോംബ് സ്ഫോടനത്തില്‍ പരിക്കേറ്റതാണ് നമുക്കുണ്ടായ ഏക തിരിച്ചടി. ആക്രമണത്തിന് മുമ്പ് ഭീകരതാവളങ്ങളെപ്പറ്റി കൃത്യമായ വിവരങ്ങള്‍ ഇന്ത്യ ശേഖരിച്ചിരുന്നു. അതിര്‍ത്തിയിലെ ഭീകരതാവളങ്ങള്‍ താല്‍ക്കാലിക കെട്ടിടങ്ങളാണ്.  റോക്കറ്റ്-ഗ്രനേഡ് വിക്ഷേപിണികള്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ ഇവക്ക് കാര്യമായ നാശനഷ്ടമുണ്ടാക്കാന്‍ സൈന്യത്തിനായി.

എല്ലാ താവളങ്ങളിലും ആളുകളുണ്ടായിരുന്നു. നിലാവില്ലാത്ത രാത്രി നോക്കി നിയന്ത്രണരേഖ കടക്കാനാണ് അവിടെ തമ്പടിച്ചിരുന്നത്. ഇന്ത്യന്‍ സൈന്യവും ഇരുട്ടിന്‍െറ മറപറ്റിയാണ് നിയന്ത്രണരേഖയുടെ ഓരത്തത്തെിയത്.  പ്രത്യേക ദൗത്യസംഘത്തില്‍ 150ഓളം പേരുണ്ടായിരുന്നു. ആക്രമണം നടത്തിയതിന് രണ്ടുദിവസം മുമ്പേ ഇവരെ ക്യാമ്പുകളില്‍ എത്തിച്ചതായാണ് വിവരം. ഏഴ് വ്യത്യസ്ത ലക്ഷ്യങ്ങളിലേക്ക് ഏഴ് ദൗത്യസംഘങ്ങളെയാണ് നിയോഗിച്ചത്. ദിവസം കൃത്യമായി ആസൂത്രണം ചെയ്തിരുന്നില്ളെങ്കിലും ആക്രമണത്തിന്‍െറ സമയം നേരത്തേ നിശ്ചയിച്ചിരുന്നു.

എന്നാല്‍, ഓരോ കമാന്‍ഡോ സംഘവും വ്യത്യസ്ത സമയങ്ങളിലാണ് ലക്ഷ്യങ്ങളിലേക്ക് തിരിച്ചത്. ഒരേസമയം ലക്ഷ്യത്തിലത്തെി മിന്നലാക്രമണം നടത്തി മടങ്ങുന്നതിനാണ് ഇങ്ങനെ ചെയ്തതെന്നും സൈനിക വക്താവ് പറഞ്ഞു.  ഇന്ത്യ ആക്രമണം നടത്തിയത് സെപ്റ്റംബര്‍ 28ന് അര്‍ധരാത്രിക്കുശേഷമാണ്. യു.എന്‍ പൊതുസഭ 26ന് അവസാനിച്ചു. സാര്‍ക് സമ്മേളനം മാറ്റിവെക്കേണ്ടിവന്നതടക്കം കാര്യങ്ങള്‍ നിലവില്‍ പാകിസ്താനെ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഒറ്റപ്പെടുത്തിയിരിക്കുകയാണെന്നും സൈനികവൃത്തങ്ങള്‍ കരുതുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.