പെണ്‍കുട്ടിയെ അപമാനിച്ച ബി.ജെ.പി നേതാവ് അറസ്റ്റില്‍

അഹമ്മദാബാദ്: വിമാനയാത്രക്കിടെ 13കാരിയായ പെണ്‍കുട്ടിയെ അപമാനിച്ച ബി.ജെ.പി നേതാവ് അഹമ്മദാബാദില്‍ അറസ്റ്റിലായി. ബി.ജെ.പി ഗാന്ധിനഗര്‍ ഘടകം വൈസ് പ്രസിഡന്‍റ് അശോക് മക്വാനയാണ് അറസ്റ്റിലായിരിക്കുന്നത്. വെള്ളിയാഴ്ച ഗോവയില്‍ നിന്നും അഹമ്മദാബാദിലേക്കുള്ള വിമാനത്തിലാണ് സംഭവം. തൊട്ടടുത്ത സീറ്റിലിരുന്ന യാത്രക്കാരന്‍ തന്നെ ശാരീരികമായി അപമാനിച്ചതായി പെണ്‍കുട്ടി പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് പൊലീസ് യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുകയും ഇതിന്‍െറ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച രാവിലെ മക്വാനയുടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.