ന്യൂഡല്‍ഹി: രാജ്യത്തെ ഉപതെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന് തിരിച്ചടി. ഗുജറാത്തിലെ ഗിര്‍-സോമനാഥ് ജില്ലയില്‍ കോണ്‍ഗ്രസിന്‍െറ സിറ്റിങ് സീറ്റായ തലാല നിയമസഭാ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥി ഗോവിന്ദ് പര്‍മാര്‍ ജേതാവായി.
തെലങ്കാനയിലെ പാലായിര്‍ നിയമസഭാ മണ്ഡലത്തില്‍ തെലങ്കാന രാഷ്ട്രസമിതിയുടെ തുമ്മല നാഗേശ്വര റാവു 45682 വോട്ടിന്‍െറ ഭൂരിപക്ഷം നേടി. ടി.ഡി.പി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി എന്നിവരുടെ പിന്തുണയോടെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുചരിത റെഡ്ഢി മത്സരിച്ചത്. സുചരിത റെഡ്ഢിയുടെ ഭര്‍ത്താവായിരുന്ന രാംറെഡ്ഢി വെങ്കട് റെഡ്ഢിയുടെ നിര്യാണത്തോടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. മേഘാലയിലെ തുറ ലോക്സഭാ മണ്ഡലത്തില്‍ നാഷനല്‍ പീപ്ള്‍സ് പാര്‍ട്ടി നേതാവും മുന്‍ ലോക്സഭാ സ്പീക്കര്‍ പി.എ. സാങ്മയുടെ മകനുമായ കൊണ്‍റാഡ് സാങ്മ ഒരു ലക്ഷത്തോളം വോട്ടുകള്‍ക്ക് മുന്നിലാണ്.
യു.പിയില്‍ രണ്ട് ബിലാരി, ജങ്കിപുര്‍ സീറ്റുകളില്‍ ബി.ജെ.പി സ്ഥാനാര്‍ഥികളെ തോല്‍പിച്ച് എസ്.പി സ്ഥാനാര്‍ഥികളായ സുരേഷ് സൈനി, രമേശ് സിങ് എന്നിവര്‍ ജയിച്ചു.ഝാര്‍ഖണ്ഡിലെ രണ്ട് നിയമസഭാ മണ്ഡലങ്ങള്‍ ബി.ജെ.പിയും കോണ്‍ഗ്രസും നിലനിര്‍ത്തി. നേരത്തെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ജമ്മു-കശ്മീരിലെ അനന്ത്നാഗിലും അരുണാചല്‍ പ്രദേശിലെ കനുബാരിയിലും ഉപതെരഞ്ഞെടുപ്പുകള്‍ മാറ്റിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.