Posted On
date_range Updated On
date_range സര്‍ക്കാര്‍ ഹോമുകളില്‍ ഒരു ടൂത്ത് ബ്രഷ് ഉപയോഗിക്കുന്നത് 49 പേര്‍!
ന്യൂഡല്‍ഹി: ആശ്രിതരില്ലാത്ത ഭിന്നശേഷിക്കാര്‍ക്കും വൃദ്ധന്മാര്‍ക്കുമുള്ള സര്‍ക്കാര്‍ ഹോമുകളില്‍ ഒരു ടൂത്ത് ബ്രഷ് ഉപയോഗിക്കുന്നത് 49 പേര്‍! ദേശീയ മനുഷ്യാവകാശ കമീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് എച്ച്.എല്‍. ദത്തു നടത്തിയ സന്ദര്‍ശനത്തിലാണ് ദയനീയ സ്ഥിതി നേരിട്ടറിഞ്ഞത്. ഇത്തരത്തില്‍ ഒരു ദുരവസ്ഥ ഏത് സംസ്ഥാനത്താണ് കണ്ടതെന്നത് പ്രധാനമല്ല. സര്‍ക്കാര്‍ നിയന്ത്രിക്കുന്ന ഭൂരിപക്ഷം അനാഥാലയങ്ങളുടെയും അവസ്ഥയാണിതെന്ന് ദത്തു പറഞ്ഞു.
സര്‍ക്കാര്‍ ഹോമുകള്‍ക്ക് ആവശ്യത്തിന് പണം ലഭിക്കുന്നുണ്ടെന്നും അഴിമതി നടക്കുന്നതുമൂലമാണ് അര്‍ഹരായവര്‍ക്ക് ഗുണം ലഭിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.
ദയനീയ അവസ്ഥ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഹോമുകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ദത്തു സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.