Posted On
date_range Updated On
date_range 11ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി
ന്യൂഡല്‍ഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 11ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി. ചെന്നൈയിലെ ഇന്‍ഡിഗോ കോള്‍ സെന്‍ററിലാണ് അജ്ഞാത ഫോണ്‍ സന്ദേശം ലഭിച്ചത്. എന്നാല്‍ ഏത് വിമാനത്തിലാണ് ബോബുള്ളതെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.
ഭീഷണിയത്തെുടര്‍ന്ന് ഡല്‍ഹിയിലിറങ്ങിയ എല്ലാ ഇന്‍ഡിഗോ വിമാനങ്ങളിലും കര്‍ശന പരിശോധന നടത്തി. കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹി വിമാനത്താവളത്തില്‍ ഒട്ടനവധി ബോംബ് ഭീഷണികള്‍ ലഭിച്ചിരുന്നു.
ബ്രസല്‍സിലെ വിമാനത്താവളത്തില്‍ ആക്രമണമുണ്ടായതിനു പിന്നാലെ ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം അഞ്ച് ജെറ്റ് എയര്‍വൈയ്സ് വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.