Posted On
date_range Updated On
date_range യുനെസ്കോ പൈതൃക നഗരം: ഇന്ത്യയുടെ നാമനിര്‍ദേശം അഹ്മദാബാദിന്
ന്യൂഡല്‍ഹി: യുനെസ്കോയുടെ പൈതൃകനഗര പട്ടികയില്‍ പേരുചേര്‍ക്കാനുള്ള അവസരം ഡല്‍ഹിക്ക് വീണ്ടും നഷ്ടമായി. എന്നാല്‍, ഗുജറാത്ത് തലസ്ഥാനമായ അഹ്മദാബാദിന്‍െറ നാമനിര്‍ദേശം സമര്‍പ്പിച്ചു. സാംസ്കാരിക പൈതൃക വിഭാഗത്തിലാണ് അഹ്മദാബാദിന്‍െറ പേര് പരിഗണിക്കുക. യുനെസ്കോ വെച്ച നിബന്ധനകളെല്ലാം അവര്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും അടുത്ത വര്‍ഷം പൈതൃക നഗര ഖ്യാതി പ്രഖ്യാപിക്കപ്പെടുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഡല്‍ഹിയെ നാമനിര്‍ദേശം ചെയ്യാനുള്ള നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാറിന്‍െറ ഇഷ്ടക്കുറവുമൂലമാണ് നടക്കാതെപോയതെന്ന് ഡല്‍ഹി ടൂറിസം മന്ത്രി കപില്‍ മിശ്ര പറഞ്ഞു. സര്‍ക്കാര്‍ വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.